corp

കൊച്ചി: കൊച്ചി കോർപ്പറേഷനിലെ തദ്ദേശ അദാലത്ത് 16ന് രാവിലെ 8.30 മുതൽ എറണാകുളം ടൗൺ ഹാളിൽ നടക്കും. അദാലത്തിൽ പങ്കെടുക്കുന്നതിനായി നഗരസഭ വഴി അപേക്ഷ നൽകിയിട്ടും സമയപരിധിക്കുള്ളിൽ സേവനം ലഭ്യമാകാത്ത വിഷയങ്ങളിലുള്ള പരാതികൾ, തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിക്ക് ലഭിച്ച നിവേദനങ്ങൾ, സ്ഥിരം അദാലത്ത് സമിതികൾ, തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ഓഫീസുകൾ എന്നിവയിൽ തീർപ്പാകാതെയുള്ള പൊതുജനങ്ങളുടെ പരാതികൾ, നിവേദനങ്ങൾ, നഗരസഭയുമായി ബന്ധപ്പെട്ട പുതിയ പരാതികൾ, നിവേദനങ്ങൾ എന്നിവ പരിഗണിക്കും. ലൈഫ്‌, അതിദരിദ്രം എന്നിവയുടെ പുതിയ അപേക്ഷകൾ, ജീവനക്കാരുടെ സർവീസ് വിഷയങ്ങൾ തുടങ്ങിയവ പരിഗണിക്കുന്നതല്ല.