cpm

അങ്കമാലി: സി.പി.എം തുറവൂർ ലോക്കൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ബഹുജന സദസ് സംഘടിപ്പിച്ചു. നാടിനെ വിഭജിക്കാൻ ഇട നൽകാതെ ജനങ്ങളെ സംഘടിപ്പിക്കുന്നതിനായി സംസ്ഥാനത്താകെ നടക്കുന്ന പരിപാടിയുടെ ഭാഗമായി നടന്ന സംഗമം തുറവൂർ എസ്.എൻ.ഡി.പി ഹാളിൽ സി.പി.എം ജില്ലാ കമ്മിറ്റിയംഗവും കർഷക തൊഴിലാളി യൂണിയൻ ജില്ലാ പ്രസിഡന്റുമായ എൻ.സി. ഉഷാകുമാരി ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻ കെ.വൈ. വർഗീസ് അദ്ധ്യക്ഷനായി. ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ.പി. രാജൻ, പി.ജെ. വർഗീസ്, ജീമോൻ കുര്യൻ, ജോസഫ് പാറേക്കാട്ടിൽ എന്നിവർ പ്രസംഗിച്ചു.