അങ്കമാലി: കോക്കുന്ന് - പുല്ലാനി -മഞ്ഞപ്ര റോഡിന്റെയും വാതക്കാട് കനാൽ ബണ്ട് എസ്.സി കോളനി റോഡിന്റെയും ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് നാളെ തുറവുർ പഞ്ചായത്ത് ഓഫീസിലേക്ക് ജനകീയ മാർച്ചും ധർണയും നടത്തും. രാവിലെ 10ന് സി.പി.എം ഏരിയ സെക്രട്ടറി അഡ്വ. കെ.കെ. ഷിബു ഉദ്ഘാടനം ചെയ്യും. കേരള കർഷകസംഘം പഞ്ചായത്ത് സെക്രട്ടറി പി.വി. ജോയി അദ്ധ്യക്ഷനാകും. നാല് വർഷമായി ഈ റോഡുകളിലൂടെയുള്ള യാത്ര ദുരിതപൂർണമായിട്ടും ജനപ്രതിനിധികളെ അധികൃതരോ തിരിഞ്ഞു നോക്കാത്തതിൽ പ്രതിഷേധിച്ചാണ് സമരം. ജീമോൻ കുര്യൻ, കെ.വൈ. വർഗീസ്, കെ.പി. രാജൻ, എം.എസ്. ശ്രീകാന്ത്, ജോസഫ് പാറേക്കാട്ടിൽ എന്നിവർ പ്രസംഗിക്കും.