അങ്കമാലി: സമഗ്രശിക്ഷ കേരളം അങ്കമാലി ബ്ലോക്ക് റിസോഴ്സ് സെന്ററിന്റെ പരിധിയിലുള്ള പൊതുവിദ്യാലയങ്ങളിൽ പഠിക്കുന്ന കിടപ്പിലായ ഭിന്ന ശേഷി കുട്ടികളുടെ രക്ഷിതാക്കൾക്ക് കൈത്താങ്ങായി ആരംഭിച്ച ഡയപ്പർ ബാങ്ക്, നഗരസഭ വൈസ് ചെയർപേഴ്സൺ സിനി മനോജ് ഉദ്ഘാടനം ചെയ്തു. പ്രതിദിനം മൂന്ന് ഡയപ്പറുകൾ വരെ ഈ കുട്ടികൾക്ക് ആവശ്യമായി വരും . ഇത് സാധാരണക്കാരായ രക്ഷിതാക്കൾക്ക് വലിയ സാമ്പത്തിക ബാദ്ധ്യതയുണ്ടാക്കുമെന്നത് പരിഗണിച്ചാണ് ഡയപ്പർ ബാങ്ക് പ്രവർത്തനമാരംഭിച്ചിരിക്കുന്നത്. പഠിപ്പിക്കുന്നതിനായി എല്ലാ ബുധനാഴ്ചകളിലും കുട്ടികളുടെ വീട്ടിലെത്തുന്ന പരിശീലകർ ഡയപ്പറുകളും കൈമാറുന്ന സംവിധാനമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ഗവ. ജെ.ബി.എസ് സ്കൂളിലെ പ്രധാനാദ്ധ്യാപിക എം.വൈ. നിഷ അദ്ധ്യക്ഷയായി.