medi

കൊച്ചി: എറണാകുളം സർക്കാർ മെഡിക്കൽ കോളേജിൽ കൂടുതൽ തസ്തികകൾ സൃഷ്ടിച്ച് സ്‌പെഷ്യലിറ്റി ആശുപത്രിയായി ഉയർത്തണമെന്ന് കേരള ഗവ. നഴ്‌സസ് അസോസിയേഷൻ (കെ.ജി.എൻ.എ) ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു.

സമ്മേളനം സംസ്ഥാന കമ്മിറ്റി അംഗം പ്രദീപ് എ.എൻ ഉദ്ഘാടനം ചെയ്തു. ഏരിയാ ട്രഷറർ രാജി പി.ആർ. അദ്ധ്യക്ഷനായി. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ബീന ടി.ഡി, അഭിലാഷ് എം, ജില്ലാ സെക്രട്ടറി സ്മിത ബേക്കർ, ജില്ലാ പ്രസിഡന്റ് അജിത ടി.ആർ, രെന്തി എം.സി, ലാൽജി കെ.കെ., ലിജ എസ്. നായർ, സ്മിത ആർ., സജ്‌ന നജീബ് എന്നിവർ സംസാരിച്ചു. പുതിയ ഭാരവാഹികളായി രഞ്ജിനി ഉണ്ണികൃഷ്ണൻ (പ്രസിഡന്റ് ), ലിജ എസ്. നായർ (സെക്രട്ടറി ), രാജി പി.ആർ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.