മൂവാറ്റുപുഴ: കദളിക്കാട് നാഷണൽ റീഡിംഗ് ക്ലബ് ആൻഡ് പബ്ലിക് ലൈബ്രറിയുടെ നേതൃത്വത്തിൽ ഫാത്തിമ കണ്ണാശുപത്രിയുടേയും ദൃഷ്ടി ചാരിറ്റബിൾ സൊസൈറ്റിയുടേയും സഹകരണത്തോടെ സംഘടിപ്പിച്ച നേത്ര പരിശോധനാ ക്യാമ്പ് മൂവാറ്റുപുഴ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി സി.കെ. ഉണ്ണി ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് ജയ ജോർജ് അദ്ധ്യക്ഷനായി. സെക്രട്ടറി ഇ.കെ. സുരേഷ്, പഞ്ചായത്ത് മെമ്പർ അനിത റെജി, ക്യാമ്പ് കോ ഓർഡിനേറ്റർ സന്ധ്യാ വിനോദ്, ലൈബ്രറി ജോയിന്റ് സെക്രട്ടറി സാബു, എക്സിക്യൂട്ടീവ് മെമ്പർ സോമൻ, ലൈബ്രേറിയൻ റാണി സാബു എന്നിവർ സംസാരിച്ചു. 75പേർ ക്യാമ്പിൽ പങ്കെടുത്ത് കണ്ണ് പരിശോധന നടത്തി.