കോലഞ്ചേരി: കുവൈറ്റിലെ പ്രവാസി സംഘടനയായ നാഫോ ഗ്ളോബൽ ക്ളബ് സ്നേഹസ്പർശം പദ്ധതിയുടെ ഭാഗമായി വടവുകോട് ബഡ്സ് റീഹാബിലേറ്റഷൻ സെന്ററിന് നൽകിയ എ.ഐ ഇന്ററാക്ടീവ് ബോർഡ് പി.വി. ശ്രീനിജിൻ എം.എൽ.എ സ്വിച്ച് ഓൺ ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് സോണിയ മുരുകേശൻ അദ്ധ്യക്ഷയായി. വൈസ് പ്രസിഡന്റ് കെ.കെ. അശോക കുമാർ, പഞ്ചായത്ത് അംഗം വി.എസ്. ബാബു, സെക്രട്ടറി ജിനേഷ്, പദ്ധതി ചെയർമാൻ വിജയകുമാർ, സുബ്ബരാമൻ, ശ്രീകുമാർ പിള്ള, സി. ശ്രീനി ബഡ്‌സ് സ്കൂൾ അദ്ധ്യാപകരായ മഞ്ജുൾ മേരി മാത്യു, സിനി എന്നിവർ സംസാരിച്ചു.