മൂവാറ്റുപുഴ: ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റി പ്രഖ്യാപിച്ച റീബിൽഡ് വയനാട് പദ്ധതിയിലേക്ക് മൂവാറ്റുപുഴ കുമാരനാശാൻ പബ്ലിക് ലൈബ്രറി ആൻഡ് റീഡിംഗ് ക്ലബ് പഴയ ന്യൂസ് പേപ്പർ ഉൾപ്പടെയുള്ള വസ്തുക്കൾ നൽകി. ലൈബ്രറി അങ്കണത്തിൽ നടന്ന ചടങ്ങിൽ കേരള ബാങ്ക് പ്രസിഡന്റും ലൈബ്രറി പ്രസിഡന്റുമായ ഗോപി കോട്ടമുറിക്കൽ ഡി.വൈ.എഫ്.ഐ ജില്ലാ പ്രസിഡന്റ് അനീഷ് എം. മാത്യുവിന് സാധനങ്ങൾ കൈമാറി. കുമാരനാശാൻ ലൈബ്രറി വയനാടിന് കൈത്താങ്ങാകുവാൻ ഇനിയും സഹായങ്ങൾ നൽകുമെന്ന് ഗോപി കോട്ടമുറിക്കൽ പറഞ്ഞു. ചടങ്ങിൽ ലൈബ്രറി സെക്രട്ടറി രജീഷ് ഗോപിനാഥ് അദ്ധ്യക്ഷനായി. ജില്ലാ ലൈബ്രറി കൗൺസിൽ ജോയിന്റ് സെക്രട്ടറി കെ.പി. രാമചന്ദ്രൻ മുഖ്യ പ്രഭാഷണംനടത്തി. ഡി.വൈ.എഫ്.ഐ ബ്ലോക്ക് സെക്രട്ടറി ഫെബിൻ പി. മൂസ, പ്രസിഡന്റ് എം.എ. റിയാസ് ഖാൻ, സി.പി.എം മുനിസിപ്പൽ സൗത്ത് ലോക്കൽ സെക്രട്ടറി പി.എം. ഇബ്രാഹിം എന്നിവർ സംസാരിച്ചു. ലൈബ്രറിയൻ ദിവ്യ സുധിമോൻ നേതൃത്വം നൽകി.