odysee

കൊച്ചി: വൈദ്യുത വാഹനനിർമ്മാതാക്കളായ ഒഡീസ് ഇലക്ട്രിക് വെഹിക്കിൾസ് ചാർജ് തീരുന്ന ബാറ്ററിക്ക് പകരം ചാർജുള്ള ബാറ്ററി മാറ്റി ഉപയോഗിക്കുന്നതിന് സൺ മൊബിലിറ്റിയുമായി പങ്കാളിത്തം പ്രഖ്യാപിച്ചു. ഒഡീസിന്റെ വേഡർ എസ്.എം ഇലക്ട്രിക് മോട്ടോർ സൈക്കിൾ കയറ്റുമതി ചെയ്യാൻ ലക്ഷ്യമിട്ടാണ് പങ്കാളിത്തം. സൺ മൊബിലിറ്റിയുടെ രണ്ട് സ്മാർട്ട് ബാറ്ററികളാണ് വേഡർ എസ്.എമ്മിന് കരുത്ത് പകരുക. കൊണ്ടുനടക്കാവുന്നതും സൺ മൊബിലിറ്റിയുടെ ഇന്റർചേഞ്ച് സ്റ്റേഷനുകളിൽ മാറ്റാവുന്നതുമായ എ.ഐ.എസ് 156 അംഗീകൃത ബാറ്ററിയാണിത്. മണിക്കൂറിൽ 80 കിലോമീറ്റർ വരെ വേഗതയും ഒരു ബാറ്ററിയിൽ 130 കിലോമീറ്റർ യാത്രയും നൽകും. ഇക്കോ, പവർ, സ്‌പോർട്‌സ്, റിവേഴ്‌സ്, പാർക്കിംഗ് എന്നീ ഡ്രൈവ് മോഡുകളുള്ള വേഡർ ക്രൂസ് കൺട്രോളുമുള്ളതാണ്. കോമ്പി ബ്രേക്കിംഗ് സിസ്റ്റം, ഹിൽ അസിസ്റ്റ്, എനർജി റീജനറേഷൻ തുടങ്ങിയ ആധുനിക സവിശേഷതകളും വേഡറിനുണ്ട്. ബാറ്ററി മാറ്റത്തിലൂടെ സുഗമമായ ദീർഘയാത്ര ഉറപ്പാക്കുകയാണ് സഹകരണത്തിന്റെ ലക്ഷ്യമെന്ന് അധികൃതർ അറിയിച്ചു.