കൊച്ചി: കേരള ലാറ്റിൻ കാത്തലിക്ക് അസോസിയേഷൻ സ്ഥാപക പ്രസിഡന്റ് ഷെവലിയാർ കെ.ജെ. ബെർളി അനുസ്മരണ, വികസന സെമിനാറുകൾ സംഘടിപ്പിക്കും. ഇന്ന് രാവിലെ 11ന് ഫോർട്ട്‌കൊച്ചി ജൂബിലി ഹാളിൽ നടക്കുന്ന പരിപാടി കെ.ജെ. മാക്‌സി എം.എൽ.എ ഉദ്ഘാടനം ചെയ്യും. കേരള ലാറ്റിൻ കാത്തലിക്ക് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് അഡ്വ. ഷെറി ജെ. തോമസ് അദ്ധ്യക്ഷത വഹിക്കും. ഫാ. ഷൈജു പര്യാത്തശേരി അനുഗ്രഹ പ്രഭാഷണം നടത്തും. മുൻ മേയർ കെ.ജെ. സോഹൻ പ്രഭാഷണം നടത്തും. ഫാ. ആന്റണി കുഴിവേലി, പൈലി ആലുങ്കൽ, സി.ജെ. പോൾ, ജോൺ ബ്രിട്ടോ, നെൽസൺ കോച്ചേരി തുടങ്ങിയവർ സംസാരിക്കും.