bank

മൂവാറ്റുപുഴ: പൊതുമേഖലാ ബാങ്കുകളുടെ ലയനത്തിനും ശാഖകൾ അടച്ചുപൂട്ടാനുമുള്ള കേന്ദ്ര സർക്കാരിന്റെ തീരുമാനത്തിനെതിരെ മൂവാറ്റുപുഴയിൽ സർവീസ് സംഘടനകളുടേയും വിവിധ പെൻഷൻ സംഘടനകളുടേയും ആഭിമുഖ്യത്തിൽ പൊതുമേഖലാ സംരക്ഷണ കൺവെൻഷൻ ചേർന്നു. ബാങ്ക് ദേശസൽക്കരണത്തിന്റെ 55-ാം വാർഷികത്തിന്റെ ഭാഗമായാണ് കൺവെൻഷൻ ചേർന്നത്. ജില്ലാ ലൈബ്രറി കൗൺസിൽ ജോയിന്റ് സെക്രട്ടറി കെ.പി. രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഒഫ് ഇന്ത്യയുടെ ദേശീയ പ്രസിഡന്റ് എസ്.എസ്. അനിൽ മുഖ്യപ്രഭാഷണം നടത്തി. സി.ഐ.ടി. യു ഏരിയ സെക്രട്ടറി സി.കെ. സോമൻ അദ്ധ്യക്ഷനായി. കെ.എൻ. മോഹനൻ, ഷാനു കെ. മുഹമ്മദ്, കെ. മോഹനൻ തുടങ്ങിയവർ പ്രസംഗിച്ചു.