കാലടി: വയനാട്ടിലെ ദുരിതബാധിതർക്ക് കൈത്താങ്ങായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൊറ്റമം ജോജി മെമ്മോറിയൽ വായനശാലയുടെ നേതൃത്വത്തിൽ ഇന്ന് ബിരിയാണി ചലഞ്ച് നടത്തും. കൊറ്റമം കപ്പേളക്ക് സമീപം രാവിലെ 8 മുതൽ ഉച്ചയ്ക്ക് 2വരെ ബിരിയാണി വിതരണം നടത്തുമെന്ന് സെക്രട്ടറി പീതാംബരൻ നീലീശ്വരം, ഇന്ദുലേഖ തമ്പി എന്നിവർ അറിയിച്ചു.