കൂത്താട്ടുകുളം: ശ്രീമഹാദേവ ക്ഷേത്രത്തിലെ നിറപുത്തരി ചടങ്ങുകൾ നാളെ രാവിലെ 5.45 നും 6.30 നും മദ്ധ്യേ നടക്കും. തുടർന്ന് ശ്രീകോവിലിലെ വിശേഷാൽ പൂജകൾക്കു ശേഷം കതിരുകൾ ഭക്തർക്ക് വിതരണം ചെയ്യും. ക്ഷേത്രം മേൽശാന്തി ഷിനു ചന്ദ്രകാന്ത് ചടങ്ങുകൾക്ക് നേതൃത്വം നൽകും. നിറപുത്തരി ചടങ്ങുകൾക്ക് ശേഷം രാവിലെ 8.00 മണിക്ക് ക്ഷേത്രം അടയ്ക്കുമെന്ന് ദേവസ്വം ഭാരവാഹികൾ അറിയിച്ചു.
വൈകിട്ടത്തെ പൂജകൾക്ക് മാറ്റമുണ്ടാകില്ല.