കുറുപ്പംപടി: മുടക്കുഴ പഞ്ചായത്ത് ഫണ്ടിൽ നിന്ന് അനുവദിച്ച 6ലക്ഷം രൂപ ഉപയോഗിച്ച് പണി തീർത്ത വാണിയപ്പിള്ളി സ്കൂൾ ഷെൽട്ടർ പഞ്ചായത്ത് പ്രസിഡന്റ് പി.പി. അവറാച്ചൻ ഉദ്ഘാടനം ചെയ്തു. പ‍ഞ്ചായത്ത് അംഗം സോമി ബിജു അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ വൈസ് പ്രസിഡന്റ് ഡോളി ബാബു, സ്ഥിരം സമിതി അദ്ധ്യക്ഷൻമാരായ കെ.ജെ. മാത്യു, ജോസ് എ. പോൾ, ബ്ലോക്ക് പഞ്ചായത്ത് അംഗം ഷോജ റോയ്, അംഗങ്ങളായ റോഷ്നി എൽദോ, രജിത ജയ്മോൻ, പി.ടി.എ.പ്രസിഡന്റ് ജോയി ഐസക്, പ്രധാനാദ്ധ്യാപകൻ അരുൺ ജോർജ്, അസിസ്റ്റന്റ് എൻജിനിയർസൗമ്യ എന്നിവർ സംസാരിച്ചു.