പെരുമ്പാവൂർ: ജീവിത യഥാർത്ഥ്യത്തെ അവതരിപ്പിക്കുന്ന രാമായണം വെറും കെട്ടുകഥയല്ലെന്നും അത് മാനവ ജീവിതത്തിന്റെ ആഖ്യാനമാണെന്നും റെയിൽ നിഗം ലിമിറ്റഡ് ഡയറക്ടർ ഡോ. എം.വി. നടേശൻ പറഞ്ഞു. ഗുരുകുലം സ്റ്റഡി സർക്കിളിന്റെ ആഭിമുഖ്യത്തിൽ എസ്.എൻ.ഡി.പി ഇരിങ്ങോൾ ശാഖയിൽ നടന്ന രാമായണത്തിലെ ജീവിത ദർശനം എന്ന വിഷയത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. നാരായണ ഗുരുകുലം സ്റ്റഡി സർക്കിൾ സ്റ്റേറ്റ് കോ ഓർഡിനേറ്റർ എം.എസ്. സുരേഷ് അദ്ധ്യക്ഷനായി. കുന്നത്തുനാട് യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി അംഗം ബിജു വിശ്വനാഥൻ പഠന ക്ലാസ് ഉദ്ഘാടനം ചെയ്തു. തോട്ടുവ മംഗളഭാരതി അദ്ധ്യക്ഷ സ്വാമിനി ജ്യോതിർമയി ഭാരതി അനുഗ്രഹ പ്രഭാഷണം നടത്തി. ഗുരുകുലം സ്റ്റഡി സർക്കിൾ ജില്ല കാര്യദർശി സി.എസ്. പ്രതീഷ്, ജില്ലാ സഹകാരി സുനിൽ മാളിയേക്കൽ, കുന്നത്തുനാട് താലൂക്ക് ഉപദേശക സമിതി അംഗം കെ. രാമചന്ദ്രൻ, ഇരിങ്ങോൾ ശാഖ വനിതാ സംഘം സെക്രട്ടറി ഉഷ ബാലൻ, സ്റ്റഡി സർക്കിൾ ഇരിങ്ങോൾ യൂണിറ്റ് കാര്യദർശി സി.വി. ജിനിൽ എന്നിവർ സംസാരിച്ചു.