തൃപ്പൂണിത്തുറ: വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കെ.എസ്.കെ.ടി.യു ജില്ലാ ഘടകങ്ങൾ യൂണിറ്റ്, വില്ലേജ്, ഏരിയാ,ജില്ലാ കമ്മിറ്റി അംഗങ്ങളിൽ നിന്ന് ശേഖരിച്ച 5,10,000 രൂപ കെ.എസ്.കെ.ടി.യു ജില്ലാ സെക്രട്ടറി ടി.സി. ഷിബു സംസ്ഥാന പ്രസിഡന്റ് എൻ.ആർ. ബാലനെ ഏല്പിച്ചു. ചടങ്ങിൽ സംസ്ഥാന ജനറൽ സെകട്ടറി എൻ. ചന്ദ്രൻ, സംസ്ഥാന ട്രഷറർ സി.ബി. ദേവദർശനൻ, ജില്ലയിൽ നിന്നുള്ള സംസ്ഥാന കമ്മറ്റി അംഗങ്ങളായ കെ.പി. അശോകൻ, സി.കെ. വർഗീസ്, വി.എം. ശശി, ജിഷ ശ്യാം, സോമ പുരുഷോത്തമൻ തുടങ്ങിയവർ സംബന്ധിച്ചു