പെരുമ്പാവൂർ: പെരുമ്പാവൂർ ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിലെ ഈ വർഷത്തെ ഭാഗവത സപ്താഹ യജ്ഞം ആഗസ്റ്റ് 28 മുതൽ സെപ്തംബർ 4 വരെ നടക്കും. യജ്ഞത്തിന്റെ വിജയത്തിനായി ഭക്തജനങ്ങളുടെ യോഗം ഇന്ന് ക്ഷേത്രം ഊട്ടുപുരയിൽ നടക്കുന്നതാണെന്ന് ക്ഷേത്രോപദേശ സമിതി പ്രസിഡന്റ് എൻ.പി. ബാബു അറിയിച്ചു.