പെരുമ്പാവൂർ: എറണാകുളം ജില്ലാ പഞ്ചായത്ത് 15 ലക്ഷം രൂപ ചെലവഴിച്ച് നടത്തുന്ന തൃക്കേപ്പടി - മുടക്കുഴ പഞ്ചായത്ത് റോഡിന്റെ നവീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു. ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ് മനോജ് മൂത്തേടൻ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.പി. അവറാച്ചൻ അദ്ധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.ടി. അജിത്കുമാർ, ജനപ്രതിനിധികളായ ഡോളി ബാബു, കെ.ജെ. മാത്യു, ജോസ് എ. പോൾ, വത്സ വേലായുധൻ, രജിത ജെയ്മോൻ, റോഷ്നി എൽദോ,​ ജി.​ സന്തോഷ് കുമാർ, എൻ.പി. രാജീവ്, കെ.കെ. ശിവരാജൻ എന്നിവർ സംസാരിച്ചു.