ചോറ്റാനിക്കര: ബൈക്കുകൾ തമ്മിൽ കൂട്ടിമുട്ടി ചാലക്കുടി മേലൂർ മുള്ളൻപാറയിൽ സാജന്റെ മകൻ ജെയ്സൺ (23) മരിച്ചു. ഒപ്പമുണ്ടായിരുന്ന
കൊടുങ്ങല്ലൂർ സ്വദേശി മുഹമ്മദ് ഫാദിൽ, രണ്ടാമത്തെ ബൈക്ക് ഓടിച്ചിരുന്ന ചോറ്റാനിക്കര സ്വദേശി ഷാഹുൽ ഷിബു എന്നിവർ പരിക്കുകളോടെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
വെള്ളിയാഴ്ച്ച രാത്രി 12ന് ചോറ്റാനിക്കര ടാറ്റാ ആശുപത്രിക്ക് മുന്നിലായിരുന്നു അപകടം. ആരക്കുന്നം അപ്റ്റീവ് കമ്പനി ജീവനക്കാരാണ് ജെയ്സണും മുഹമ്മദ് ഫാദിലും. രാത്രി ഷിഫ്റ്റിനു ശേഷം ചോറ്റാനിക്കരയിലെത്തി ഭക്ഷണം കഴിച്ച് മടങ്ങുമ്പോൾ ട്രക്കിനെ മറികടക്കുന്നതിനിടെ എതിരെ വന്ന ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. എറണാകുളത്തെ ആശുപത്രിയിലേക്കു കൊണ്ടുപോകവേ ജെയ്‌സൺ മരിച്ചു.
പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. മാതാവ്: മേരി. സഹോദരൻ: ജാക്സൺ