കൊച്ചി: അയ്യപ്പൻകാവ് എസ്.എൻ. ഹയർ സെക്കൻഡറി സ്‌കൂൾ നാഷണൽ സർവീസ് സ്‌കീമിന്റെ ആഭിമുഖ്യത്തിൽ നാഗസാക്കി ദിനം ആചരിച്ചു. അണുബോംബ് വർഷത്തിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായിരുന്നു പരിപാടി. ലോകസമാധാനമെന്ന സന്ദേശവുമായി കടലാസിൽ നിർമ്മിച്ച വെള്ളരിപ്രാവുകളെ പറത്തി ചടങ്ങ് ഉദ്ഘാടനം ചെയ്തു. അസിസ്റ്റന്റ് പ്രോഗ്രാം ഓഫീസർമാരായ പി.ബീന, സീത. ബി.രാജ് എന്നിവർ ചടങ്ങിന് നേതൃത്വം നൽകി.