കാഞ്ഞിരമറ്റം: വയനാടിന് കൈത്താങ്ങായി കാഞ്ഞിരമറ്റം കെ.എം.ജെ സ്കൂളിലെ കുട്ടികളും വയനാട്ടിലേക്കുള്ള ഭക്ഷ്യ വസ്തുകളും വീട്ടുപകരണങ്ങളും നൽകി. ആമ്പല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് ബിജു തോമസ് ഫ്ലാഗ് ഓഫ് ചെയ്തു. അൽഫരീദിയ ട്രസ്റ്റ് സെക്രട്ടറി നാസർ കരേടത്ത് , കാഞ്ഞിരമറ്റം മുസ്ലിം ജമാഅത്ത്പ്രസിഡന്റ് നിസാർ മേലോത്ത്, ട്രസ്റ്റ് ജോ. സെക്രട്ടറി മുഹമ്മദ് ഹാഫിൽ കലൂപ്പറമ്പിൽ , ട്രസ്റ്റ് അംഗം നിജാഫ് പുത്തൻ പറമ്പിൽ,​നൗഷാദ് കുന്നംകുളത്തിൽ, ട്രസ്റ്റ് ട്രഷറർ പി.പി. യുസഫ്, സ്കൂൾ വൈസ് പ്രിൻസിപ്പൾ സ്മിതാ മോൾ തുടങ്ങിയവർ പങ്കെടുത്തു