വൈപ്പിൻ: വയനാട് ദുരിത ബാധിതരെ സഹായിക്കുന്നതിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകുന്നതിന് എസ്.എൻ.ഡി.പി യോഗം വൈപ്പിൻ യൂണിയനും ശാഖകളും കുടുംബയൂണിറ്റുകളും മുന്നിലുണ്ടാകുമെന്ന് യൂണിയൻ പ്രസിഡന്റ് ടി.ജി വിജയൻ, സെക്രട്ടറി ടി.ബി ജോഷി എന്നിവർ അറിയിച്ചു. സംഭരിക്കുന്ന തുകയും യൂണിയൻ വിഹിതവും യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് കൈമാറുമെന്നും ഭാരവാഹികൾ അറിയിച്ചു.