ആലുവ: വയനാട്ടിലെ ദുരന്ത മേഖലയിൽ സ്വയം തൊഴിൽ ചെയ്ത് ജീവിക്കുന്നവർക്കായി പത്ത് ലക്ഷം രൂപ നൽകാൻ കേരള ക്ലോത്ത് മർച്ചന്റ്സ് അസോസിയേഷൻ സംസ്ഥാന എക്സിക്യൂട്ടിവ് യോഗം തീരുമാനിച്ചു. ആദ്യ ഗഡുവായി ഒരു ലക്ഷം രൂപ ട്രഷറർ റോജൻ വിതയത്തിൽ പ്രസിഡന്റ് ഗഫൂർ ലജൻഡിന് കൈമാറി. ദുരന്തഭൂമിയിൽ സേവനം നടത്തിയ ത്വൽഹത്ത് മുപ്പത്തടത്തിനെ അഭിനന്ദിച്ചു. സംഘടന നടത്താനിരുന്ന വിദ്യാഭ്യാസ അവാർഡ് വിതരണവും ഓണാഘോഷവും മാറ്റിവച്ചു. സെക്രട്ടറി അബൂബക്കർ വാളംകോട്ടിൽ, അക്ഷയ് അമ്പാടി, സുനിതാ സലാം, ഹുസൈൻ, ജബ്ബാർ ക്ലബ് ഫോർ മെൻ, റിയാസ് കളമശേരി, ജലീൽ എടയപ്പുറം, ഷക്കീല ചൂണ്ടി, അബ്ദുൾ ഖാദർ പുക്കാട്ട്പടി എന്നിവർ സംസാരിച്ചു.