വൈപ്പിൻ: ചെറായി സഹോദരൻ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്‌കൂൾ എൻ.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ ഹിരോഷിമ നാഗസാക്കി ദിനത്തിൽ യുദ്ധ വിരുദ്ധ ദിനാചരണം നടത്തി. സ്‌കൂൾ മാനേജർ അഡ്വ. കെ.ബി. നിഥിൻകുമാർ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് വിനോദ് ഡിവൈൻ അദ്ധ്യക്ഷനായി. ബി.എസ്.എഫ് മുൻ ജവാനും ട്രാഫിക്ക് ഹോംഗാർഡുമായ എം.ജെ. തോമസിനെ പൊന്നാട അണിയിച്ചു. പ്രിൻസിപ്പൽ സി.കെ ഗീത, വി.വി. സഭ ട്രഷറർ ഒ.ആർ. റെജി, ഗ്രാമപഞ്ചായത്ത് അംഗം ഉഷ സോമൻ, പ്രോഗാം ഓഫീസർ ഡോ. കെ. പി പ്രസീജ, സിമിലി മാത്യു, പി.ബി. ബിന്ദു, വി.എസ്. സുനിൽ എന്നിവർ പ്രസംഗിച്ചു.