പള്ളുരുത്തി: ബി. എം.എസ് കുമ്പളങ്ങി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ലോട്ടറി ഏജന്റ്‌സ് ആൻഡ് സെല്ലേഴ്‌സ് സംഘിന്റെ യോഗം നടന്നു. പ്രസിഡന്റ് ഷിബു സരോവരം അദ്ധ്യക്ഷത വഹിച്ചു. പി.കെ. ഉണ്ണിയെ കൺവീനറായി തിരഞ്ഞെടുത്തു യോഗം ലോട്ടറി ഏജന്റ്‌സ് ആൻഡ് സെല്ലേഴ്‌സ് സംഘ് ജില്ല സെക്രട്ടറി കെ.ജെ. ജഗദീഷ് ഉദ്ഘാടനം ചെയ്തു. ധനീഷ് കുമാർ, എൻ.എസ്.സലിലി, തങ്കച്ചൻ എന്നിവർ പ്രസംഗിച്ചു.