
കൊച്ചി: സർവകലാശാലകളെ രാഷ്ട്രീയ അടിമത്തത്തിലേക്ക് നയിക്കുന്ന ചിന്താഗതികൾക്ക് മാറ്റം വരണമെന്ന് കാലിക്കറ്റ് വി.സി. പ്രൊഫ. പി. രവീന്ദ്രൻ പറഞ്ഞു. സർവ്വകലാശാലകളിൽ ശാന്തമായ പഠന ഗവേഷണ പ്രവർത്തനങ്ങൾ ഉണ്ടാവണമെന്നും അഭിപ്രായപ്പെട്ടു. ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന പഠനശിബിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം .
കച്ചേരിപ്പടി ആശിർഭവനിൽ നടന്ന വിചാരസത്രത്തിൽ വിചാരകേന്ദ്രം ഡയറക്ടർ ആർ. സഞ്ജയൻ അദ്ധ്യക്ഷത വഹിച്ചു.
സംഘാടക സമിതി അദ്ധ്യക്ഷൻ അഡ്വ. കെ. രാംകുമാർ, വിചാരകേന്ദ്രം സംസ്ഥാന അദ്ധ്യക്ഷൻ ഡോ. സി.വി. ജയമണി, സംഘാടക സമിതി കാര്യദ്ധ്യക്ഷൻ ഡോ. ഡി. മാവുത്ത്, ജില്ലാ അദ്ധ്യക്ഷൻ ഡോ. സി.എം. ജോയ്, സംസ്ഥാന സെക്രട്ടറി കെ.സി. സുധീർബാബു എന്നിവർ സംസാരിച്ചു. അഡ്വ.സി.കെ.സജിനാരായണൻ, വി.വിശ്വരാജ്, ഡോ.ബി. അശോക്, ഡോ. അമൃത് ജി.കുമാർ, ആർ. സഞ്ജയൻ എന്നിവർ വിവിധ വിഷയാവതരണങ്ങൾ നടത്തി. ഇന്ന് നടക്കുന്ന സമാപന സഭയിൽ പ്രജ്ഞാ പ്രവാഹ് ദേശീയ സംയോജകൻ ജെ. നന്ദകുമാർ സംസാരിക്കും.