പറവൂർ: ചിറ്റാറ്റുകര പഞ്ചായത്തിലെ പൂയപ്പിള്ളി തെക്കേ ഇരുപത്തിയഞ്ച് പാടശേഖരത്തിൽ പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ പൊക്കാളി കൃഷി തുടങ്ങി. ചിറ്റാറ്റുകര പഞ്ചായത്ത് കൃഷിഭവൻ, കാർഷിക വികസന സമിതി എന്നിവരുടെ നേതൃത്വത്തിലാണ് കൃഷിയിറക്കുന്നത്. പാടശേഖരത്തിൽ വിത്തെറിയുന്നത് കാണാനും കൃഷി രീതികൾ മനസ്സിലാക്കാനുമായി ചിറ്റാറ്റുകര ഗവ. എൽ.പി. സ്കൂളിലേയും പറവൂർ ഡോ. എൻ. ഇന്റർനാഷണൽ സ്കൂളിലേയും വിദ്യാർത്ഥികൾ എത്തിയിരുന്നു. പഞ്ചായത്ത് പ്രസിഡന്റ് ശാന്തിനി ഗോപകുമാർ നടീൽ ഉദ്ഘാടനം നടത്തി. കൃഷി ഓഫീസർ ജയ മരിയ ജോസഫ്, പഞ്ചായത്ത് അംഗങ്ങൾ എന്നിവർ പങ്കെടുത്തു.