sndp-paravur

പറവൂർ: ശ്രീനാരായണ ജയന്തി ആഘോഷങ്ങളുടെ ഭാഗമായി എസ്.എൻ.ഡി.പി യോഗം പറവൂർ യൂണിയൻ സംഘടിപ്പിച്ച കലാസാഹിത്യ മത്സരങ്ങളുടെ യൂണിയൻതല മത്സരങ്ങൾക്ക് തുടക്കമായി. ഏഴ് മേഖലകളിൽ നടന്ന മത്സരങ്ങളിൽ വിജയിച്ച 246 പേരാണ് ഏഴ് ഇനങ്ങളിലായി പങ്കെടുക്കുന്നത്. എസ്.എൻ.ഡി.പി യോഗം കൗൺസിലർ ഇ.എസ്. ഷീബ ഉദ്ഘാടനം ചെയ്തു. യൂണിയൻ ചെയർമാൻ സി.എൻ. രാധാകൃഷ്ണൻ അദ്ധ്യക്ഷനായി. കൺവീനർ ഷൈജു മനയ്ക്കപ്പടി, യോഗം ഇൻസ്പെക്ടിംഗ് ഓഫീസർ ഡി. ബാബു, യോഗം ഡയറക്ടർ എം.പി. ബിനു, യൂണിയൻ കമ്മിറ്റി അംഗം കണ്ണൻ കൂട്ടുകാട്, പി.ബി. ജോഷി, ഗോപാലകൃഷ്ണൻ പറവൂത്തറ എന്നിവർ സംസാരിച്ചു. മത്സരങ്ങൾ ഇന്ന് സമാപിക്കും.