beena


മുംബയ്: ബാങ്ക് ഒഫ് ബറോഡയുടെ പുതിയ എക്‌സിക്യുട്ടിവ് ഡയറക്ടറായി മലയാളിയായ ബീന വാഹിദ് ചുമതലയേറ്റു. കേന്ദ്ര നിയമനകാര്യ മന്ത്രിസഭാ സമിതി നിയമനത്തിന് അംഗീകാരം നൽകി. മൂന്നു വർഷത്തേക്കാണ് നിയമനം. തിരുവനന്തപുരം സ്വദേശിയായ ബീന വാഹിദ് 1998ൽ കോർപ്പറേഷൻ ബാങ്കിൽ പബ്ലിസിറ്റി ഓഫീസറായാണ് ബാങ്കിംഗ് രംഗത്ത് പ്രവേശിച്ചത്. കോർപ്പറേഷൻ ബാങ്ക് ജനറൽ മാനേജറായിരുന്ന ബീന ലയന ശേഷം യൂണിയൻ ബാങ്കിലെത്തി. പിന്നീട് യൂണിയൻ ബാങ്കിന്റെ ഡൽഹി സോണൽ മേധാവിയായി.
യൂണിയൻ ബാങ്ക് ചീഫ് ജനറൽ മാനേജർ പദവിയിൽ നിന്നാണ് ബാങ്ക് ഒഫ് ബറോഡയിലേക്ക് മാറുന്നത്. കോഴിക്കോട് ഐ.ഐ.എമ്മിൽ നിന്ന് എക്‌സിക്യുട്ടിവ് എം.ബി.എ നേടിയിരുന്നു.