കൊച്ചി: ബിസിനസ്, ആരോഗ്യ കാരണങ്ങളാൽ വായ്പ തുക യഥാസമയം അടച്ചുതീർക്കാൻ കഴിയാത്ത ഉപഭോക്താക്കൾക്ക് ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയിലൂടെ ബാദ്ധ്യത ഒഴിവാക്കാൻ ബാങ്ക് ഒഫ് ഇന്ത്യ അവസരം ഒരുക്കുന്നു. ആഗസ്‌റ്റ് 16 മുതൽ 17 വരെ തിരുവനന്തപുരം, എറണാകുളം സോണുകളിലെ എല്ലാ ശാഖകളിലും നിഷ്ക്രിയ ആസ്തിയായി മാറിയ വായ്പകൾ ഒറ്റത്തവണ തീർപ്പാക്കൽ പ്രകാരം അടച്ചു തീർക്കാനായി 'സംഝോത ദിനം' സംഘടിപ്പിക്കും.
ബിസിനസ്, മെഡിക്കൽ സംബന്ധമോ മറ്റേതെങ്കിലും യഥാർത്ഥ കാരണത്താലോ വായ്പ തിരിച്ചടവ് മുടങ്ങി നിഷ്‌ക്രിയ
ആസ്തിയായ വായ്പ്പക്കാർക്കായി പ്രത്യേകം രൂപകല്പന ചെയ്തതാണ് 'സംഝോത ദിനം'. ചെറിയ മൂല്യമുള്ള വായ്പകളും ഇടത്തരം വായ്പകളും ആകർഷകമായ ഇളവുകളോടെ തീർക്കാൻ ലഭിക്കുന്ന അവസരം ഉപഭോക്താക്കൾ പ്രയോജനപ്പെടുത്തണമെന്ന് ബാങ്ക് ഒഫ് ഇന്ത്യ സോണൽ മാനേജർ പറഞ്ഞു.