വാഴക്കുളം: കോതമംഗലം പാവനാത്മ പ്രൊവിൻസ് വാഴക്കുളം മഠാംഗമായ സിസ്റ്റർ ബർക്കുമാൻസ് (റിട്ട. അദ്ധ്യാപിക, 81) നിര്യാതയായി. സംസ്കാര ശുശ്രൂഷകൾ നാളെ രണ്ടിന് കോഴിപ്പിള്ളി പ്രൊവിൻഷ്യൽ ഹൗസ് ചാപ്പലിൽ നടക്കും. കോതമംഗലം ബിഷപ്പ് മാർ ജോർജ് മഠത്തിക്കണ്ടത്തിലിന്റെ മുഖ്യകാർമ്മികത്വത്തിൽ സംസ്കാരം. മൂവാറ്റുപുഴ,കല്ലാനിക്കൽ, നാടുകാണി,തോപ്രാംകുടി, ഉപ്പുതോട്,കാർമൽ ഹിൽ, വെട്ടിമറ്റം,സാൻജോ രാമല്ലൂർ, നെടുങ്ങപ്ര,വാഴക്കുളം എന്നീ മഠങ്ങളിൽ അംഗമായും നെടിയശാല, കാരക്കുന്നം, നെല്ലിപ്പാറ, വാഴത്തോപ്പ് , വിമലഗിരി, പാറത്തോട് , വെള്ളള്ള്, കോഴി പ്പിള്ളി എന്നീ മഠങ്ങളിൽ സുപ്പീരിയറായും നാടുകാണി സെന്റ് തോമസ് എൽ.പി സ്കൂളിൽ പ്രധാനാദ്ധ്യാപികയായും സേവനം അനുഷ്ഠിച്ചു. കദളിക്കാട് തയ്യിൽ നമ്പ്യാപറമ്പിൽ പരേതരായ മാത്യു ഏലിക്കുട്ടി ദമ്പതികളുടെ മകളാണ്. സഹോദരങ്ങൾ: പരേതയായ സിസ്റ്റർ സ്റ്റെപ്പിനി, റ്റി.എം ജോർജ്,കത്രിക്കുട്ടി പള്ളത്ത്, മാർഗരറ്റ് മുളയ്ക്കൽ, കൊച്ചുത്രേസ്യ ചെത്തിപ്പുഴ, ജോസി മുണ്ടയ്ക്കൽ, ലൂസി കാട്ടാംകോട്ടിൽ,ജോസ്, വിൻസെന്റ്