മൂവാറ്രുപുഴ: വയനാടിന് കൈത്താങ്ങായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവനകൾ നൽകണമെന്ന് ആഹ്വാനം ചെയ്ത്
22 ബാങ്കുകളുടെ അക്കൗണ്ട് നമ്പറും ഐ.എഫ്.എസ്.സി കോഡും ഉൾപ്പെടുത്തിയ ലഘുലേഖയുമായി കടകളും വീടുകളും സന്ദർശിച്ച് സി.പി.എം പ്രവർത്തകർ. മൂവാറ്റുപുഴ നഗരത്തിൽ സി.പി.എം സംസ്ഥാന കമ്മിറ്റി അംഗവും കേരള ബാങ്ക് പ്രസിഡന്റുമായ ഗോപി കോട്ടമുറിക്കലിന്റെ നേതൃത്വത്തിൽ ലഘുലേഖ വിതരണം ചെയ്തു. സി.പി. എം ജില്ല കമ്മിറ്റി അംഗം അഡ്വ. പി.എം .ഇസ്മായിൽ, ഏരിയ സെക്രട്ടറി കെ. പി. രാമചന്ദ്രൻ, ഏരിയാ കമ്മിറ്റി അംഗങ്ങളായ യു.ആർ. ബാബു, സജി ജോർജ്, ആർ. രാകേഷ്, ലോക്കൽ സെക്രട്ടറി പി.എം. ഇബ്രാഹിം, ലോക്കൽ കമ്മിറ്റി അംഗങ്ങളായ കെ.ജി. അനിൽകുമാർ, പി.ബി .അജിത് കുമാർ, ഉഷ ശശിധരൻ, ജിജോ വർഗീസ്, ശ്രീജിത്ത്, പി.കെ. മധു എന്നിവർ നേതൃത്വം നൽകി.