1
മട്ടാഞ്ചേരിയിൽ ചിത്ര പ്രദർശനം ഡോ ഷാജു നെല്ലായി ഉദ്ഘാടനം ചെയ്യുന്നു

മട്ടാഞ്ചേരി: കേരള ചിത്രകല പരിഷത്ത് ജില്ലാഘടകം ഒരുക്കുന്ന ചിത്ര-ശില്പ പ്രദർശനം മട്ടാഞ്ചേരി പാലറ്റ് പീപ്പിൾ ആർട്ട് ഗാലറിയിൽ കലാ നിരൂപകനും ചിത്രകാരനുമായ ഡോ. ഷാജു നെല്ലായി ഉദ്ഘാടനം ചെയ്തു. സംസ്ഥന പ്രസിഡന്റ് സിറിൾ. പി. ജേക്കബ് അദ്ധ്യക്ഷനായി. ശാലിനി ബി. മേനോൻ, ബേബി മണ്ണത്തൂർ, ഗോപി സംക്രമണം, ഡഗ്ലസ് കൊച്ചിൻ, ആശ ലൈല എന്നിവർ സംസാരിച്ചു. 43 ചിത്രകാരന്മാരുടെ ചിത്രങ്ങളും ശില്പങ്ങളുമുണ്ട്. 25ന് സമാപിക്കും.