പറവൂർ: പറവൂർ ഉപജില്ലാ സ്കൂൾ ഒളിമ്പിക്സ് നാളെ തുടങ്ങും. 41കായിക ഇനങ്ങളാണ് സ്കൂൾ ഒളിമ്പിക്സിൽ നടക്കുക. മുനിസിപ്പൽ സ്റ്റേഡിയത്തിൽ ഫുട്ബാളും കൂനമ്മാവ് ചവറ സ്കൂളിൽ നീന്തലും പുല്ലംകുളം ശ്രീനാരായണ ഹയർസെക്കൻഡറി സ്കൂളിൽ കബഡിയും ഗോതുരുത്ത് സെന്റ് സെബാസ്റ്റ്യൻ ഹയർസെക്കൻഡറി സ്കൂളിൽ ഹാൻഡ്ബാളും വടംവലിയും നന്ത്യാട്ടുകുന്നം എസ്.എൻ.വി സംസ്കൃതം ഹയർസെക്കൻഡറി സ്കൂളിൽ കരാട്ടെയും കൊട്ടുവള്ളിക്കാട് ഹയർസെക്കൻഡറി സ്കൂളിൽ വോളിബാളും ബാൾ ബാഡ്മിന്റനും പറവൂർ സെന്റ് അലോഷ്യസ് സ്കൂളിൽ ചെസും ഖോ ഖോയും കരുമാല്ലൂർ എഫ്.എം.സി.ടി.എച്ച് സ്കൂളിൽ നെറ്റ് ബാളും പറവൂർ സമൂഹം ഹൈസ്കൂളിൽ ബാസ്കറ്റ്ബാളും കരിമ്പാടം ഡി.ഡി. സഭ ഹൈസ്കൂളിൽ ത്രോബാളും, ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് കോളേജ് ഗ്രൗണ്ടിൽ അത്‌ലറ്റിക്സ് മത്സരങ്ങളും നടക്കും. 5,000ലധികം വിദ്യാർത്ഥികൾ പങ്കെടുക്കും.