കൊച്ചി: വയനാട്ടിലെ ദുരന്തബാധിതർക്ക് കൈത്താങ്ങാകാൻ 'സ്‌നേഹത്തിന്റെ കാപ്പിക്കട' യുമായി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ് എറണാകുളം നിയോജകമണ്ഡലം കമ്മിറ്റി

ഹൈക്കോടതി ജംഗ്ഷനിൽ ഉച്ചകഴിഞ്ഞ് 2 മുതൽ രാത്രി എട്ടു വരെ നടത്തിയ കാപ്പിക്കടയുടെ ഉദ്ഘാടനം കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വൈസ് പ്രസിഡന്റ് പി.സി. ജേക്കബ്ബ് നിർവഹിച്ചു. ടി.ജെ. വിനോദ് എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി. വയനാട്ടിലെ ഉരുൾ പൊട്ടലിൽ സർവതും നഷ്ടപ്പെട്ടവരെ സഹായിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണെന്നും സമൂഹത്തിന്റെയാകെ പിന്തുണ വയനാടിന്റെ ഉയർത്തെഴുന്നേൽപ്പിന് അനിവാര്യമാണെന്നും എം.എൽ.എ പറഞ്ഞു.

യൂത്ത് വിംഗ് സംസ്ഥാന സെക്രട്ടറിയും എറണാകുളം നിയോജകമണ്ഡലം പ്രസിഡന്റുമായ പ്രദീപ് ജോസ് അദ്ധ്യക്ഷത വഹിച്ചു. ഏകോപന സമിതി ജില്ലാ വർക്കിംഗ് പ്രസിഡന്റ് ജിമ്മി ചക്യത്ത്, വനിതാവിംഗ് സംസ്ഥാന പ്രസിഡന്റ് സുബൈദ നാസർ, കളമശേരി നിയോജകമണ്ഡലം പ്രസിഡന്റ് ഷാജഹാൻ അബ്ദുൾ ഖാദർ, എറണാകുളം നിയോജകമണ്ഡലം ജനറൽ സെക്രട്ടറി എഡ്വേർഡ് ഫോസ്റ്റസ്, ചേരാനെല്ലൂർ യൂണിറ്റ് പ്രസിഡന്റ് അബ്ദുൾ ഷുക്കൂർ, നോർത്ത് യൂണിറ്റ് പ്രസിഡന്റ് പോൾ പെട്ട, പച്ചാളം യൂണിറ്റ് വർക്കിംഗ് പ്രസിഡന്റ് സുരേഷ് ഗോപി, യൂത്ത് വിംഗ് ജില്ലാ ജനറൽ സെക്രട്ടറി ശ്രീനാഥ് മംഗലത്ത്, കതൃക്കടവ് യൂണിറ്റ് പ്രസിഡന്റ് മുഹമ്മദലി, യൂത്ത് വിംഗ് തൃക്കാക്കര നിയോജകമണ്ഡലം പ്രസിഡന്റ് മുരളി, കെ.എ. അനൂപ് തുങ്ങിയവർ സംസാരിച്ചു.