പറവൂർ: പറവൂർ ടൗൺ മർച്ചന്റ്സ് അസോസിയേഷൻ, താലൂക്ക് മർച്ചന്റ്സ് വെൽഫയർ സൊസൈറ്റി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ദേശീയ വ്യാപാരി ദിനം ആചരിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ വൈസ് പ്രസിഡന്റ് കെ.ടി. ജോണി ഉദ്ഘാടനം ചെയ്തു. വെൽഫയർ സൊസൈറ്റി പ്രസിഡന്റ് ടി.വി. ജോഷി അദ്ധ്യക്ഷനായി. പി.ടി.എം.എ ജനറൽ സെക്രട്ടറി പി.ബി. പ്രമോദ് വ്യാപാരിദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. അൻവർ കൈതാരം, പി.പി. അനൂപ്, എ.എസ്. മനോജ്, എം.ആർ. സുനിൽ, എ.എച്ച്. ഹാരിസ് തുടങ്ങിയവർ പങ്കെടുത്തു.