
കോലഞ്ചേരി: ജില്ലാ കരാട്ടെ ദോ അസോസിയേഷൻ സംഘടിപ്പിക്കുന്ന കരാട്ടെ ചാമ്പ്യൻഷിപ്പ് ജില്ലാ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് ബിനോയ് ജോസഫ് ഉദ്ഘാടനം ചെയ്തു. കേരള കരാട്ടെ അസോസിയേഷൻ വൈസ് പ്രസിഡന്റ് ജോയി പോൾ അദ്ധ്യക്ഷനായി. അനിൽ ജേക്കബ്, എം.കെ. ഉണ്ണിക്കൃഷ്ണൻ, മുഹമ്മദ് ഷാഫി, റെനി പോൾ, എ.ടി. എലിസബത്ത് എന്നിവർ സംസാരിച്ചു.