ajitha

അങ്കമാലി: അപകടത്തെ തുടർന്ന് ചികിത്സയിലായിരുന്ന തുറവൂർ പെരിങ്ങാംപറമ്പ് ഫ്രണ്ട്സ് നഗറിൽ കളപ്പുരപറമ്പിൽ സത്യന്റെ ഭാര്യ അജിത (54) മരിച്ചു. കഴിഞ്ഞ നാലിന് മകനുമൊത്ത് സ്കൂട്ടറിന്റെ പിന്നിലിരുന്ന് സഞ്ചരിക്കവെ തുറവുർ തലക്കോട്ട് പറമ്പിൽ വച്ച് സ്കൂട്ടറിൽ നിന്ന് വീഴുകയായിരുന്നു. പെരിങ്ങാംപറമ്പ് വയനത്ത കുടുംബാംഗമാണ്. സംസ്കാരം ഇന്ന് രാവിലെ 10ന് കിടങ്ങൂർ എസ്.എൻ.ഡി.പി ശാന്തി നിലയത്തിൽ. മരുമകൾ: അന്ന