കൊച്ചി: മലയാളം മൂവി ആക്ടേഴ്സ് അസോസിയേഷന്റെ (അമ്മ) ആഭിമുഖ്യത്തിൽ സിനിമ പ്രേമികളായ പൊതുജനങ്ങൾക്കായി സംഘടിപ്പിക്കുന്ന ആദ്യത്തെ ദ്വിദിന നൃത്തശില്പശാല അമ്മ പ്രസിഡന്റ് മോഹൻലാൽ ഉദ്ഘാടനം ചെയ്തു. ചലച്ചിത്രതാരം രചന നാരായണൻ കുട്ടി നേതൃത്വം നൽകുന്ന ശില്പശാല ഇന്ന് സമാപിക്കും. കലൂർ അമ്മ ഓഫീസിൽ നടന്ന പരിപാടിയിൽ അസോസിയേഷൻ സെക്രട്ടറി സിദ്ധിഖ്, നടീനടന്മാരായ ചേർത്തല ജയൻ, ബാബുരാജ്, വിനു മോഹൻ,​ സരയു എന്നിവർ പങ്കെടുത്തു. കലയോടും സിനിമയോടും ചേർന്നുനിൽക്കുന്നവർക്കായി തുടർന്നും വിവിധ ശില്പശാലകൾ സംഘടിപ്പിക്കുമെന്ന് മോഹൻലാൽ പറഞ്ഞു.