അങ്കമാലി: ദേശീയപാതയിൽ കറുകുറ്റി അഡ്ലക്സിന് സമീപം ടൂറിസ്റ്റ് സർവീസ് ബസ് അപകടത്തിൽപ്പെട്ടു. യാത്രക്കാർക്ക് പരിക്കില്ല. ബംഗ്ലരൂവിൽ നിന്ന് എറണാകുളത്തേക്ക് പോയ കല്ലട ബസാണ് അപകടത്തിൽപ്പെട്ടത്. ശനിയാഴ്ച രാവിലെ ഏഴുമണിയോടെയായിരുന്നു സംഭവം. മുന്നിൽ പോയ വാഹനം പെട്ടെന്ന് നിർത്തിയതോടെ പിന്നാലെ വരികയായിരുന്ന ബസ് നിയന്ത്രണം വിട്ട് ഇടതുവശത്തെ മീഡിയനിലേക്ക് ഇടിച്ചു കയറുകയായിരുന്നു.