പറവൂർ: വാട്ടർ ബിൽ അടക്കാത്തതിനാൽ കണക്ഷൻ വിച്ഛേദിക്കാനെത്തിയ രണ്ട് ജീവനക്കാർക്ക് വീട്ടുടമ മർദ്ദിച്ചു. പറവൂർ സബ് ഡിവിഷന് കീഴിലുള്ള മുപ്പത്തടം സെക്ഷനിൽ മീറ്റർ ഇൻസ്പെക്ടർ അനിൽ ബാബു, മീറ്റർറീഡർ സുബീഷ് എന്നിവർക്കാണ് മർദ്ദനമേറ്റത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടിനാണ് സംഭവം. ജീവനക്കാരുടെ പരാതിയിൽ ഇടയാർ സാമൂഹ്യാരോഗ്യ കേന്ദ്രത്തിന് സമീപമുള്ള മനയത്ത് വീട്ടിൽ അനീഷ് (38), സഹോദരൻ ആസിഫ് (36) എന്നിവരെ ബിനാനിപുരം പൊലീസ് അറസ്റ്റ് ചെയ്തു. പരിക്കേറ്റ ജീവനക്കാർ ആശുപത്രിയിൽ ചികിത്സ തേടി.