തൃപ്പൂണിത്തുറ: വടക്കേക്കോട്ട മെട്രോ സ്റ്റേഷനടുത്ത് പ്രവർത്തിക്കുന്ന വുഡ് ഹൗസ് ഹോട്ടലിൽ ഗ്യാസ് സിലണ്ടർ ചോർന്ന് തീപിടിത്തം. വൈകിട്ട് 4.30 ഓടെ സിലണ്ടർ ചോർന്ന് തീ ആളിക്കത്തുകയായിരുന്നു. സമീപത്ത് രണ്ട് സിലണ്ടർ കൂടിയുണ്ടായിരുന്നു. സിലണ്ടറുകൾ അടുക്കള ഭാഗത്ത് നിന്ന് നീക്കിയതിനാൽ വൻ അപകടമുണ്ടാക്കാതെ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. ഹോട്ടലിന്റെ ഉൾഭാഗം പൂർണമായും കത്തി നശിച്ചു. തൃപ്പൂണിത്തുറ ഫയർ സ്റ്റേഷനിൽ നിന്ന് രണ്ട് യൂണിറ്റ് വാഹനമെത്തിയാണ് തീയണച്ചത്.
സ്റ്റേഷൻ ഇൻ ചാർജ് ജയകുമാറിന്റെ നേതൃത്വത്തിൽ എസ്.എഫ്.ആർ.ഒ കൃഷ്ണകുമാർ, ജിതിൻ, പ്രവീൺ, അനുരാജ്, മഹേഷ്, ശ്രീരാജ്, ഹോം ഗാർഡ് ബാബു എന്നിവർ രക്ഷാ പ്രവർത്തനത്തിൽ പങ്കെടുത്തു.