sajan-

ആലുവ: കോടതിയിൽ വിചാരണയ്ക്ക് ഹാജരാകാതെ ഒളിവിലായിരുന്ന കരുമാലൂർ മറിയപ്പടി വലിയപറമ്പിൽ സാജൻ (ആനക്കാരൻ സാജൻ - 39) നെ ആലുവ പൊലീസ് അറസ്റ്റ് ചെയ്തു. 2021ൽ കാസിനോ തിയേറ്ററിന് സമീപത്തെ കടയ്ക്ക് മുമ്പിൽ നിൽക്കുകയായിരുന്ന ആളുടെ പോക്കറ്റിൽ നിന്ന് പണം കവരുകയായിരുന്നു. ജാമ്യത്തിൽ പുറത്തിറങ്ങിയ പ്രതി കേസിന്റെ വിചാരണ ആരംഭിച്ചപ്പോൾ ഹാജരാകാതെ ഒളിച്ചു നടക്കുകയായിരുന്നു. റിമാൻഡ് ചെയ്തു.