ചോറ്റാനിക്കര: തലയോലപ്പറമ്പ് യൂണിയൻ യൂത്ത്മൂവ്മെന്റ് യോഗം വൈസ് പ്രസിഡന്റ് ഗൗതം സുരേഷ്ബാബുവിന്റെ വസതിയിൽ ചേർന്നു. പ്രസിഡന്റ്‌ അഭിലാഷ് രാമൻകുട്ടി അദ്ധ്യക്ഷത വഹിച്ചു. വയനാട് ദുരന്തത്തിൽ മരിച്ചവർക്ക് അനുശോചനം രേഖപ്പെടുത്തി. വടയാർ ശാഖായോഗം പ്രസിഡന്റ് സനിൽകുമാർ ഉദ്ഘാടനം ചെയ്തു. ചതയദിനാഘോഷത്തിന് യൂത്ത് മൂവ്മെന്റ് സമാഹരിച്ച 20000രൂപ വയനാട് ദുരിതബാധിതർക്കായി യോഗം ജനറൽ സെക്രട്ടറിയുടെ ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിക്കും. യൂത്ത്മൂവ്മെന്റ് സെക്രട്ടറി സജി സദാനന്ദൻ, ദിനിഷ്, മനീഷ്, അബിരാജ്, ലിനീഷ്, റെഞ്ചു പവിത്രൻ, ജിതിൻ, റോജിമോൻ, അച്ചു ഗോപി എന്നിവർ സംസാരിച്ചു.