തൃപ്പൂണിത്തുറ: ഭിന്നശേഷി വിഭാഗത്തിൽ എംപ്ലോയ്മെന്റ് എക്സ്‌ചേഞ്ചുവഴി താത്കാലിക ജോലികിട്ടിയ തൃപ്പൂണിത്തുറ പുത്തൻവീട്ടിൽ ആര്യ രവി തന്റെ ആദ്യ മാസത്തെ വരുമാനമായ 5000രൂപ വയനാട്ടിൽ ഡി.വൈ.എഫ്.വൈ നിർമ്മിക്കുന്ന വീടുകൾക്കുവേണ്ടി സംഭാവന നൽകുന്നു. സി.പി.എം ലോക്കൽ സെക്രട്ടറി ഇ.എസ്. രാകേഷ്പൈ, ബ്രാഞ്ച് സെക്രട്ടറി ആര്യയുടെ അച്ഛൻ പി.എസ്. രവി, കെ. രാജു എന്നിവർ ചേർന്ന് ഏറ്റുവാങ്ങുന്നു.