അങ്കമാലി: അങ്കമാലി യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സിഗ്നൽ ജംഗ്ഷനിൽ ക്വിറ്റ് ഇന്ത്യാ ദിനവും സ്ഥാപക ദിനവും ആചരിച്ചു. അങ്കമാലി നിയോജകമണ്ഡലം പ്രസിഡന്റ് കെ.പി. പോൾ ജോവാർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് റിൻസ് ജോസ് അദ്ധ്യക്ഷനായി. ജില്ലാ സെക്രട്ടറിമാരായ അനീഷ് മണവാളൻ, നിതിൻ സാജു, ആൻ മേരി ടോമി, ടിനു മോബിൻസ്, അഖിൽ അന്റു, ആന്റണി പാലാട്ടി, നിതിൻ ദേവസികുട്ടി, പി.ജെ. അമൽ, വിഷ്ണു എന്നിവർ സംസാരിച്ചു.