കാലടി: കിസാൻ സർവീസ് സൊസൈറ്റിയുടെ ശ്രീമൂലനഗരം പഞ്ചായത്ത് യൂണിറ്റ് തിരുവൈരാണിക്കുളം കേന്ദ്രമാക്കി പ്രവർത്തനം ആരംഭിച്ചു. കിസാൻ സർവീസ് സൊസൈറ്റി ദേശീയ ജനറൽ സെക്രട്ടറി എസ്. സുരേഷ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ബി. ജയകുമാർ, വി.എൻ. പ്രസാദ് എന്നിവർ സംസാരിച്ചു. എം.കെ. ജയകുമാർ (പ്രസിഡന്റ്), ജിപ്സ് കെ. ജോസ്, എം.എസ്. സുരേഷ് കുമാർ (വൈസ് പ്രസിഡന്റുമാർ), ബി. ജയശ്രീ (ജനറൽ സെക്രട്ടറി), കെ.എ. പ്രസൂൺ കുമാർ, ഹരിദാസ് അകവൂർ(സെക്രട്ടറിമാർ), പി.വി. ദിലീപ് കുമാർ(ട്രഷറർ) എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു.