pe-repadan

അങ്കമാലി: മാതൃവിദ്യാലയമായ പുളിയനം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ സന്ദർശിക്കാനെത്തിയ പുളിയനം സ്വദേശിയും അയർലൻഡ് ഡബ്ലിൻ കൗണ്ടിയിലെ ആദ്യ ഇന്ത്യൻ മേയറുമായ ബേബി പെരേപ്പാടനെ പൂർവവിദ്യാർത്ഥി സംഘടനയും സ്കൂൾ അധികൃതരും സ്വീകരിച്ചു. പ്രിൻസിപ്പൽ എം.എം. റിയാമോൾ, ഹെഡ് മാസ്റ്റർ കെ.ബി. പ്രകാശ് എന്നിവർ ചേർന്ന് പൊന്നാടയണിയിച്ചു. വിദ്യാർത്ഥിയായ കെ.എസ്. ആർച്ചിഷ് വരച്ച ബേബി പെരേപ്പാടന്റെ രേഖാചിത്രം നൽകി. മേരിദാസൻ ജോർജ്, പി.ടി.എ പ്രസിഡന്റ് ടി.ബി. ബിബിൻ, പൂർവ വിദ്യാർത്ഥി സംഘടനാ സെക്രട്ടറി പി.വി. അയ്യപ്പൻ, ഇ.എസ്. നാരായണൻ, പി.വി. മുരുകദാസ് എന്നിവർ സംസാരിച്ചു.