കൊച്ചി: നിസാൻ മോട്ടോർ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് സൗജന്യ മൺസൂൺ ചെക്ക്അപ്പ് ക്യാമ്പ് ആരംഭിച്ചു. ഇന്ത്യയിലുടനീളമുള്ള എല്ലാ അംഗീകൃത നിസാൻ വർക്ക്‌ഷോപ്പുകളിലും ഓഗസ്റ്റ് 31 വരെ ചെക്ക്അപ്പ് ക്യാമ്പ് നടക്കും. 30 പോയിന്റ് പരിശോധന നടത്തി മഴക്കാലത്ത് സുരക്ഷിതമായി വാഹനമോടിക്കാൻ കഴിയുമെന്ന് ഉറപ്പാക്കുന്നതിനാണ് ക്യാമ്പ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. സൗജന്യ ബാറ്ററി പരിശോധന, ബാഹ്യ, ഇന്റീരിയർ, അണ്ടർബോഡി പരിശോധന, റോഡ് ടെസ്റ്റ് എന്നിവ ഇതിൽ ഉൾപ്പെടുന്നു. കൂടാതെ, കോംപ്ലിമെന്ററി ടോപ്പ് വാഷും ലഭിക്കും.
ബ്രേക്ക് പാഡ് മാറ്റം ഉൾപ്പെടെയുള്ളവയുടെ ലേബർ ചാർജുകളിൽ 10% വരെ കിഴിവ്, അണ്ടർബോഡി കോട്ടിംഗ്, റോഡന്റ് റിപ്പല്ലന്റ്, എസി അണുവിമുക്തമാക്കൽ തുടങ്ങിയ സേവനങ്ങളിൽ 10% കിഴിവ് എന്നിവയും ലഭിക്കും. ക്യാമ്പ് കാലയളവിൽ 1 വർഷത്തെ റോഡ് സൈഡ് അസ്സിസ്റ്റൻസ് പ്രത്യേക ഓഫർ വിലയായ 1099 രൂപക്ക് ലഭ്യമാകും. നിസാൻ വൺ ആപ്പ് വഴിയോ നിസാൻ ഇന്ത്യ വെബ്‌സൈറ്റ് വഴിയോ ഉപഭോക്താക്കൾക്ക് സർവീസ് ബുക്ക് ചെയ്യാം.