mvpa

മൂവാറ്റുപുഴ: വയനാട്ടിലെ ദുരന്തഭൂമിയിൽ സേവന സന്നദ്ധ പ്രവർത്തനങ്ങളിൽ പങ്കുചേരുവാൻ മൂവാറ്റുപുഴ പെരുമറ്റത്തുനിന്ന് പോയ വിദ്യാർഥിനികൾ നാടിന് അഭിമാനമായതോടൊപ്പം പുതുതലമുറക്കും മാതൃകയാകുന്നു. എം.എസ്.എഫിന്റെ മെഡിക്കൽ വിദ്യാർഥികളുടെ സംഘടനയായ മെഡി ഫെഡിന്റെ നേതൃത്വത്തിൽ ദുരിതാശ്വാസ ക്യാമ്പുകളിലെ പ്രവർത്തനങ്ങൾ ക്രോഡീകരിക്കുന്നതിനായി പെരുമറ്റം കരിക്കിനാകുടിയിൽ ഇല്യാസിന്റെ മകൾ ദിയ ധനാസ്, മാധ്യമ പ്രവർത്തകനായ ഇടപ്പള്ളി അബ്ബാസിന്റെ മക്കളായ ആദില, ഷാഹില, പുതിയേടത്ത് ഷാജിയുടെ മകൾ അമന എന്നിവരാണ് ദുരന്തഭൂമിയിലെത്തിയത്. കോഴിക്കോട് കെ.എം.സി.ടി മെഡിക്കൽ കോളേജിലെ വിദ്യാർത്ഥികളാണ് ഇവർ. ദുരന്തഭൂമിയിൽ മൃതദേഹങ്ങൾ സംസ്കരിക്കുന്നതിന്റെ മേൽനോട്ടം വഹിക്കുന്ന ചുമതലയായിരുന്നു ഇവർക്ക്. മക്കളുടെ പുണ്യപ്രവ‌ൃത്തി അറിഞ്ഞതോടെ പൂർണ പിന്തുണയാണ് മാതാപിതാക്കളും നൽകിയത്.